ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെ ഏത് നിമിഷവും യുദ്ധം പൊട്ടി പുറപ്പെടാമെന്ന സാഹചര്യം സംജാതമായി.
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെ ഏത് നിമിഷവും യുദ്ധം പൊട്ടി പുറപ്പെടാമെന്ന സാഹചര്യം സംജാതമായി.
ഇന്ത്യയുടെ വന്‍ സൈനിക സന്നാഹത്തെയാണ് അതിര്‍ത്തി പ്രദേശത്ത് ദ്രുതഗതിയില്‍ വിന്യസിച്ചു കൊണ്ടിരിക്കുന്നത്.
പീരങ്കി, മിസൈല്‍ വിഭാഗങ്ങള്‍, വ്യാമസേന എന്നിവരോട് ഏത് അടിയന്തര സാഹചര്യം നേരിടാനും സൈനിക അധികൃതര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
നാവിക സേന യുദ്ധകപ്പലുകളും അന്തര്‍വാഹിനിയുമെല്ലാം റെഡിയാക്കി നിര്‍ത്തിയിരിക്കുകയാണെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തിന് തൊട്ടടുത്തുള്ള നഥാങ് ഗ്രാമത്തിലെ ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ കരസേന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നഥാങ് ഗ്രാമം ഒഴിപ്പിക്കാന്‍ തങ്ങള്‍ ഉത്തരവൊന്നും നല്‍കിട്ടില്ല എന്നാണു കരസേന പറയുന്നതെങ്കിലും ഗ്രാമവാസികളോടു സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറാന്‍ അധികൃതര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടു കഴിഞ്ഞതായി തന്നെയാണ് ലഭിക്കുന്ന വിവരം.
നൂറോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ദോക് ലാമിന് സമീപം ഇന്ത്യയുടെ മറ്റൊരു ഗ്രാമം കൂടിയുണ്ട് . ഇവിടെ നിന്നു ജനങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടില്ല. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശം കുറെക്കൂടി സുരക്ഷിതമാണ്.
ദോക് ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മുഖാമുഖം നില്‍പ്പു തുടങ്ങിയിട്ടു രണ്ടുമാസമാകുന്നു. തൊട്ടുപിന്നിലായി ഇന്ത്യയുടെ 600 സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ട്. ചൈനയാകട്ടെ, അവരുടെ മുന്‍നിരയ്ക്കു പിന്നിലായി 1500 സൈനികരെയും പാര്‍പ്പിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ഗാങ്ടോക്കാല്‍ നിന്നും 17ാം ഡിവിഷനിലെയും കലിം പോങ്ങില്‍ നിന്നും 27ാം ഡിവിഷനിലെയും സൈനികരെ ഇന്ത്യ-സിക്കിം- ടിബറ്റ് അതിര്‍ത്തിയിലേക്ക് നിയോഗിച്ചിരിക്കുന്നത്.
ചൈന സൈനിക ശക്തി വര്‍ദ്ധിപ്പിക്കുകയും ഏതു നിമിഷവും ആക്രമണം ഉണ്ടാവുമെന്ന് വ്യക്തമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സൈന്യവും തിരിച്ചടിക്ക് ഒരുങ്ങുന്നത്.
1962 ന്റെ അനുഭവം മറക്കരുതെന്ന ചൈനയുടെ ഭീഷണിക്ക് 2017ലെ ഇന്ത്യ എന്താണെന്ന് കാണിച്ച്‌ കൊടുക്കുമെന്നാണ് സൈന്യം പറയുന്നത്.
ഉത്തര കൊറിയയും അമേരിക്കയും തമ്മില്‍ ഏത് നിമിഷവും ഏറ്റുമുട്ടുമെന്ന അവസ്ഥ നിലനില്‍ക്കെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ വഷളായിരിക്കുന്നത്.
ചൈനക്ക് ഉത്തര കൊറിയയെ സഹായിക്കാന്‍ ഈ സാഹചര്യത്തില്‍ 'പരിമിതി'യുണ്ടാകുമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.
അമേരിക്ക മാത്രമല്ല ദോക് ലാം വിഷയത്തില്‍ റഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ വന്‍ശക്തികളും ഇന്ത്യന്‍ നിലപാടിനൊപ്പമാണ്.
സംഘര്‍ഷ സാഹചര്യത്തില്‍ പാക്ക് അതിര്‍ത്തിയിലും ഇന്ത്യന്‍ സേന ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ഒരേ സമയം രണ്ട് ശത്രുക്കളെ നേരിടാനുള്ള ശക്തി ഇപ്പോള്‍ ഇന്ത്യക്ക് ഉണ്ടെന്നാണ് സൈന്യം ചൂണ്ടിക്കാട്ടുന്നത്.
പുറത്തറിയാത്ത വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ടെന്നാണ് ലോക രാഷ്ട്രങ്ങളുടെ വിലയിരുത്തല്‍.
ചൈനയെയും പാക്കിസ്ഥാനെയും പൂര്‍ണ്ണമായും പരിധിയിലാക്കുന്ന നിരവധി മിസൈലുകള്‍ ഇന്ത്യ വികസിപ്പിച്ചത് നേരത്തെ തന്നെ ചൈനയെ പ്രകോപിപ്പിച്ചിരുന്നു.

Post A Comment: