ഗുരുവായൂരിലെ വിവാദ വിവാഹത്തില്‍ നിന്ന് പിന്മാറിയ പെണ്‍കുട്ടി പരാതി നല്‍കിയാല്‍ വരനെതിരെ കേസെടുക്കുമെന്ന് കേരള വനിത കമ്മീഷന്‍ സംസ്ഥാന അദ്ധ്യക്ഷ എം.സി ജോസഫൈന്‍. എന്നാല്‍ പെണ്‍കുട്ടി ഇതുവരെ പരാതി പെട്ടിട്ടില്ല.ഗുരുവായൂര്‍: ഗുരുവായൂരിലെ വിവാദ വിവാഹത്തില്‍ നിന്ന് പിന്മാറിയ പെണ്‍കുട്ടി പരാതി നല്‍കിയാല്‍ വരനെതിരെ കേസെടുക്കുമെന്ന് കേരള വനിത കമ്മീഷന്‍ സംസ്ഥാന അദ്ധ്യക്ഷ എം.സി ജോസഫൈന്‍. എന്നാല്‍ പെണ്‍കുട്ടി ഇതുവരെ പരാതി പെട്ടിട്ടില്ല.
വരന്റെ വീട്ടുകാര്‍ പുറത്തു വിട്ട ഫോട്ടോകള്‍ ഉപയോഗിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിക്കെതിരെ വ്യാപക ആക്രമണമാണ് നടത്തിയിരുക്കുന്നത്. കൂടാതെ വരന്റെ അമ്മാവന്‍ പെണ്‍കുട്ടിയുടെ മുഖത്ത് ചെരിപ്പൂരി അടിച്ചതായും പെണ്‍കുട്ടി വനിത കമ്മീഷനോട് പറഞ്ഞിട്ടുണ്ട്. വരന്റെ വീട്ടുകാര്‍ എട്ടു ലക്ഷം രൂപ മുദ്രപ്പത്രത്തില്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്തു.
ഈ സമയത്ത് പെണ്‍കുട്ടിക്ക് ആവശ്യമായ പിന്തുണ നല്‍കുകയാണ് സമൂഹത്തിന്റെ കടമ. ജനപ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച്‌ പിന്തുണ അറിയിച്ചു.

Post A Comment: