കശ്മീരിലെ സോപോര്‍ മേഖലയില്‍ ലഷ്‌കറെ ത്വയ്ബ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് പരുക്ക്. മൂന്നു തീവ്രവാദികളെ വധിച്ചതായി റിപ്പോര്‍ട്ട്.
സോപോര്‍: കശ്മീരിലെ സോപോര്‍ മേഖലയില്‍ ലഷ്‌കറെ ത്വയ്ബ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് പരുക്ക്. മൂന്നു തീവ്രവാദികളെ വധിച്ചതായി റിപ്പോര്‍ട്ട്.
വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. ബരാമുള്ള മേഖലയില്‍ ഇന്‍റര്‍നെറ്റ് റദ്ദാക്കിയ ശേഷമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തുടര്‍ന്ന്, ഇന്നു രാവിലെ സി.ആര്‍.പി.എഫിന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ലഷ്‌കറെ ചീഫ് കമ്മാന്‍ഡര്‍ അബു ദുജാനയെയും കൂട്ടാളികളെയും വധിച്ചതിനു പിന്നാലെയാണ് തെരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്.

Post A Comment: