മാഡം സിനാമാ മേഖലയില്‍ തന്നെയുള്ളവരെന്ന് പ്രധാന പ്രതി പള്‍സര്‍ സുനി. മാഡംആരെന്നത് കോടതിയില്‍ വെളിപെടുത്തുമെന്നും സുനി പറഞ്ഞു.
യുവ സിനിമാ താരത്തെ ആക്രമിച്ച സംഭവുമായി ബന്ധപെട്ട മാഡം സിനാമാ മേഖലയില്‍ തന്നെയുള്ളവരെന്ന് പ്രധാന പ്രതി പള്‍സര്‍ സുനി. മാഡംആരെന്നത് കോടതിയില്‍ വെളിപെടുത്തുമെന്നും സുനി പറഞ്ഞു. 2011 ല്‍ മറ്റൊരു നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് രാവിലെ എറണാങ്കുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.   
മുന്‍പ് ഈ മാസം 16 ന് മാഡം ആരെന്നത് വെളിപെടുത്തുമെന്നായിരുന്നു സുനി പറഞ്ഞിരുന്നത്.
നേരത്തെ കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കേസുമായി ബന്ധപ്പെട്ട് വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് സുനി പറഞ്ഞിരുന്നു. കോടതിയില്‍ നേരിട്ടു ഹാജരാക്കാതെയാണ് നടപടികള്‍ കേസില്‍ ഗൂഢാലോചന നടത്തിയ മാഡം സിനിമാ നടി തന്നെയാണെന്നും മാഡം ആരാണെന്നത്  അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് സുനി പറഞ്ഞു.
കേസിലെ മാഡം ഒരു കെട്ടുകഥയല്ലെന്നും അത് സിനിമാ മേഖലയില്‍തന്നെയുള്ള ഒരാളാണെന്നുമായിരുന്നു  സുനി പറഞ്ഞിരുന്നത്. മാഡം ആരെന്നത്  പതിനാറാം തിയ്യതി വെളിപ്പെടുത്തുമെന്നും എന്നും സുനി അന്ന് പറഞ്ഞിരുന്നു .

Post A Comment: