സാഹോദര്യ ബന്ധത്തിന്റെ ഊഷ്മളത ഊട്ടിയുറപ്പിക്കുന്നതിനായി ഭാരതീയര്‍ എല്ലാവര്‍ഷവും ആഘോഷിക്കുന്ന ഉത്സവമാണ് രക്ഷാബന്ധന്‍.

ദില്ലി: സാഹോദര്യ ബന്ധത്തിന്റെ ഊഷ്മളത ഊട്ടിയുറപ്പിക്കുന്നതിനായി ഭാരതീയര്‍ എല്ലാവര്‍ഷവും ആഘോഷിക്കുന്ന ഉത്സവമാണ് രക്ഷാബന്ധന്‍. രക്ഷാബന്ധന്‍ ദിവസം സഹോദരിമാര്‍ മധുരപലഹാരങ്ങളും, രാഖിയും, ദീപവും നിറച്ച്‌ വച്ച താലവുമായി, സഹോദരനെ സമീപിച്ച്‌, ദീപം ഉഴിഞ്ഞ്, തിലകം ചാര്‍ത്തി, ദീര്‍ഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും കൈയില്‍ വര്‍ണ്ണ നൂലുകളാല്‍ അലങ്കരിക്കപ്പെട്ട സുന്ദരമായ രാഖി കെട്ടികൊടുക്കുകയും ചെയ്യുന്നു.
ഈ വിശ്വാസത്തില്‍ 20 വര്‍ഷത്തിലധികമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുടങ്ങാതെ രാഖി കെട്ടുന്ന ഒരു പാകിസ്ഥാനി സ്വദേശിനിയുണ്ട്. ഒമര്‍ മോഷിന്‍ ഷെയ്ക് എന്ന ഇവര്‍ വിവാഹത്തിന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയത് 23 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് ആര്‍.എസ്.എസിന്റെ 'കാര്യകര്‍ത്ത'യായി പ്രവര്‍ത്തിച്ചിരുന്ന മോദിക്ക് രക്ഷാബന്ധന്‍ ദിനത്തില്‍ ആദ്യമായി രാഖി കെട്ടികൊടുത്തു. പിന്നീട് ഒരിക്കല്‍ പോലും ആ പതിവ് മുടങ്ങിയില്ല.
എന്നാല്‍ ഇത്തവണ തന്റെ 'മോദി ഭായി'ക്ക് രാഖികെട്ടാന്‍ കഴിയില്ലെന്ന സങ്കടത്തിലായിരുന്നു ഒമര്‍. മോദിയുടെ തിരക്കുകള്‍ തന്നെ കാരണം. പക്ഷേ രണ്ട് ദിവസം മുമ്പ്‌ മോദി തന്നെ വിളിച്ചിരുന്നെന്നും അതുകൊണ്ടുതന്നെ എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും മോദിയോടൊപ്പം രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലുമാണ് ഒമര്‍.


Post A Comment: