ഇന്ത്യയില്‍ ഇന്ന് ചന്ദ്രഗ്രഹണം ദൃശ്യമാകും. തിങ്കളാഴ്ച രാത്രി ഏകദേശം 9.20 മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.20 വരെ ഗ്രഹണം ദൃശ്യമാകുമെന്ന്
ദില്ലി: ഇന്ത്യയില്‍ ഇന്ന് ചന്ദ്രഗ്രഹണം ദൃശ്യമാകും. തിങ്കളാഴ്ച രാത്രി ഏകദേശം 9.20 മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.20 വരെ ഗ്രഹണം ദൃശ്യമാകുമെന്ന് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു പ്ലാനറ്റേറിയം ഡയറക്ടര്‍ എന്‍ രത്നശ്രീ പറഞ്ഞു.
യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ ദൃശ്യമാകുന്ന ഗ്രഹണം ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ഇന്ത്യയില്‍ ദൃശ്യമാകും. എന്നാല്‍ ചിലയിടങ്ങളില്‍ ഗ്രഹണം ഭാഗികമായേ ദൃശ്യമാകൂ. രാത്രി 10.52 ഓടെയാണ് ഇത് സംഭവിക്കുക. രണ്ടു മണിക്കൂറോളം ഇത് നീണ്ടുനില്‍ക്കും.
ചന്ദ്രനെ ദൃശ്യമാകുന്ന എല്ലായിടങ്ങളിലും ഗ്രഹണം ഒരേ സമയം ദൃശ്യമാകുമെന്നതാണ് ചന്ദ്രഗ്രഹണത്തിന്റെ പ്രത്യേകത.

Post A Comment: