ഹൈവേകളിലെ മദ്യശാലകള്‍ നിരോധിച്ച സുപ്രീം കോടതി വിധിയില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.

ദില്ലി: ഹൈവേകളിലെ മദ്യശാലകള്‍ നിരോധിച്ച സുപ്രീം കോടതി വിധിയില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
വിധി പുനഃപരിശോധിച്ചു ഭേദഗതി തേടിയുള്ള അപേക്ഷ മദ്യശാല ഉടമകളുടെ അഭിഭാഷകാരാണ് ഇന്ന് പരാമര്‍ശിച്ചത്. തുറന്ന കോടതിയില്‍ ഇത് സംബന്ധിച്ച് വീണ്ടും വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തയ്യാറായി. കേസില്‍ കോടതി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടൈന്നും കൂടുതല്‍ ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ബെഞ്ചിന്റെ നിലപാട്
മദ്യശാലകള്‍ക്കായി പാതകളുടെ പദവി എടുത്തു കളയുന്നതില്‍ കോടതി ഇടപെട്ടിരുന്നില്ല. എന്നാല്‍ ദേശീയപാതയോരങ്ങളിലെ മദ്യവില്‍പ്പന കേന്ദ്രങ്ങളുടെ ദൂരപരിധി നിശ്ചയിച്ച വിധി ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്കടക്കം ബാധകമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Post A Comment: