അമിത വേഗതയില്‍ റേസിങ് നടത്തുന്നതിനിടെ യായിരുന്നു തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം


ഹിമാന്‍ഷു ബന്‍സാല്‍ എന്ന യുവാവാണ് മരിച്ചത്.
ഡല്‍ഹിയിലെ മാന്‍ഡി ഹൗസ് മെട്രോ സ്‌റ്റേഷന് സമീപത്തെ റോഡിലൂടെ അമിത വേഗതയില്‍ റേസിങ് നടത്തുന്നതിനിടെ യായിരുന്നു തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം
കവാസാക്കിയുടെ ആഢംബര സൂപ്പര്‍ ബൈക്കായ നിന്‍ജ 300 ഉപയോഗിച്ചാണ് ബന്‍സാലും തന്റെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ബൈക്ക് സ്റ്റണ്ടിങ് നടത്തിയത്. ഇതിന്റെ വീഡിയോ കണ്ടെത്തിയിട്ടുണ്ട്. ബന്‍സാലിന്റെ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ആക്ഷന്‍ ക്യാമറയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.
മൂന്ന് ബൈക്കുകള്‍ അമിത വേഗതയില്‍ ചീറിപ്പാഞ്ഞുപോകുന്നത് വീഡിയോവില്‍ കാണുന്നുണ്ട്. ഹിമാന്‍ഷു ഓടിച്ച ബൈക്ക് റോഡ് മുറിച്ചു കടക്കുന്നയാളെ ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു വീഴുകയുമായിരുന്നു.

Post A Comment: