നടന്‍ ദിലീപിനെ കുടുക്കിയതാണെന്ന് ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ കമ്മീഷനില്‍ ഹര്‍ജി നല്‍കിയ ഫെഫ്ക മെമ്പറും ചലിച്ചിത്ര പ്രവര്‍ത്തകനുമായ സലിം ഇന്ത്യ


തൃശൂര്‍: നടന്‍ ദിലീപിനെ കുടുക്കിയതാണെന്ന് ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ കമ്മീഷനില്‍ ഹര്‍ജി നല്‍കിയ ഫെഫ്ക മെമ്പറും ചലിച്ചിത്ര പ്രവര്‍ത്തകനുമായ സലിം ഇന്ത്യ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചു. ആലുവ ജയില്‍ സൂപ്രണ്ടില്‍ നിന്നും പ്രത്യേക അനുമതി നേടിയാണ് സലിം ഇന്ത്യ ദിലീപിനെ സന്ദര്‍ശിച്ചത്. ദിലീപ് ജയിലിലായി ഒരുമാസം പൂര്‍ത്തിയാകുന്നതിനിടെ അഭിഭാഷകരും ബന്ധുക്കളുമല്ലാതെ മറ്റൊരാള്‍ ദിലീപിനെ സന്ദര്‍ശിക്കുന്നത് ഇതാദ്യമാണ്. ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും മാത്രമായി സന്ദര്‍ശനം കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും ദിലീപിനുവേണ്ടി മനുഷ്യാവകാശ കമ്മീഷനില്‍ ഹര്‍ജി നല്‍കിയ ആള്‍ എന്ന നിലയിലാണ് പ്രത്യേക അനുമതി നേടിയതെന്ന് സലിം പറഞ്ഞു. കഴിഞ്ഞ പത്തു ദിവസത്തിലേറെയായി ദിലീപിനെ കാണാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് തന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച സാഹജര്യത്തിലാണ് സന്ദര്‍ശനത്തിനുള്ള വഴി തുറന്നതെന്നും സലിം പറഞ്ഞു. രേഖകള്‍ സമര്‍പ്പിച്ച് സൂപ്രണ്ടില്‍ നിന്ന് പ്രത്യേക അനുമതിയും നേടിയിരുന്നു. പത്തുമിനിറ്റ് നീണ്ടുനിന്ന സന്ദര്‍ശനത്തില്‍ നിന്നും പുതിയ ജാമ്യ ഹര്‍ജിയില്‍ ജാമ്യം കിട്ടുമെന്നുള്ള പ്രതീക്ഷയാണ് ദിലാപിനുള്ളതെന്നും സലീം വ്യക്തമാക്കി. കൂടിക്കാഴ്ച്ച നടത്തുമ്പോള്‍ നീല ഷര്‍ട്ടും ലുങ്കിയുമാണ് ധരിച്ചിരുന്നതെന്നും മനുഷ്യവകാശ കമ്മീഷന്‍ വിശദീകരണം തേടുമ്പോള്‍ പറയേണ്ട വസ്തുതകളാണ് സംസാരിച്ചതെന്നും സലിം പറഞ്ഞു.      
 ചലച്ചിത്ര രംഗത്തുനിന്ന് ആരും തന്നെ ദിലീപിനുവേണ്ടി ശബ്ദിക്കാനോ നിയമപരമായി പോരാടാനോ ഇല്ലാതെ വന്ന സാഹജര്യത്തിലാണ് സലിം ഇന്ത്യ ഒറ്റയാള്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.

Post A Comment: