ബീഹാറില്‍ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 341 പേര്‍ മരിച്ചതായി ദുരന്തനിവാരണ വിഭാഗം അഡീഷണല്‍ സെക്രട്ടറി അനിരുദ്ധ് കുമാര്‍ വ്യക്തമാക്കി
പാറ്റ്‌ന: ബീഹാറില്‍ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 341 പേര്‍ മരിച്ചതായി ദുരന്തനിവാരണ വിഭാഗം അഡീഷണല്‍ സെക്രട്ടറി അനിരുദ്ധ് കുമാര്‍ വ്യക്തമാക്കി. ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം 7,61,774 പേരെ ദുരിതബാധിത സ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.
സൈനികര്‍, ദുരന്തനിവാരണ സേന തുടങ്ങിയ വിവിധ രക്ഷാപ്രവര്‍ത്തക സംഘമാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്കെത്തിച്ചത്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 1,085 ക്യാംപുകളില്‍ 2,29,097 പേര്‍ താമസിക്കുന്നുണ്ട്.
വെള്ളപ്പൊക്ക ബാധിത മേഖലകള്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സന്ദര്‍ശിക്കുകയും ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കള്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി സൈനിക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

Post A Comment: