ഗോരക്ഷകര്‍ പശുവിന്‍റെ പേരില്‍ സാധാരണക്കാരെ മര്‍ദിച്ചു കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ക്കിടയില്‍ നിന്നും വ്യത്യസ്തമായിതാ മറ്റൊരു സംഭവം.


പൂനെ: ഗോരക്ഷകര്‍ പശുവിന്‍റെ പേരില്‍ സാധാരണക്കാരെ മര്‍ദിച്ചു കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ക്കിടയില്‍ നിന്നും വ്യത്യസ്തമായിതാ മറ്റൊരു സംഭവം.
മഹാരാഷ്ട്രയിലെ പൂനെയില്‍ പശുക്കളുമായി പോകുകയായിരുന്ന വാഹനം തടഞ്ഞ ഗോരക്ഷകരാണ് തിരിച്ച് ജനക്കൂട്ടത്തിന്‍റെ കൈയ്യിന്‍റെ ചൂടറിഞ്ഞത്. 
ശനിയാഴ്ച വൈകീട്ടായിരുന്നു പൂനെയിലെ അഹ്മദ് നഗറില്‍ ഗോരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ പശുക്കളെ കൊണ്ടുപോകുന്ന ടെംപോ തടഞ്ഞത്. ഇതോടെ ഓടിക്കൂടിയ നാട്ടുകാരും ടെംപോയിലുണ്ടായിരുന്ന ജീവനക്കാരുമാണ് ഗോരക്ഷകരെ കൈകാര്യം ചെയ്തത്. അടിപിടിയില്‍ ഏഴോളം ഗോരക്ഷകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കൊലപാതക ശ്രമത്തിന് ടെംപോ ഡ്രൈവര്‍ രാജു ഷെയ്ഖ്, ഉടമ വാഹിദ് ഷെയ്ഖ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.


Post A Comment: