ഊരുവിലക്ക്. 86 കാരിയുടെ മൃദദേഹം കുടംബ കല്ലറിയില്‍ സംസ്‌ക്കാരിക്കാന്‍ അനുവദിക്കാതെ സഭാ നേതൃത്വം. മൃദദേഹം വീട്ടില്‍തന്നെ.


ഊരുവിലക്ക്. 86 കാരിയുടെ മൃദേഹം കുടംബ കല്ലറിയില്‍ സംസ്‌ക്കാരിക്കാന്‍ അനുവദിക്കാതെ സഭാ നേതൃത്വം.മൃദദേഹം വീട്ടില്‍തന്നെ. 

സംഭവം കുന്നംകുളത്ത്.

കുന്നംകുളം. ഊരുവിലക്ക്, മരണപെട്ട 86 കാരിയുടെ മരാണനന്തര ശ്രിശൂഷകള്‍ നടത്തിയല്ല. പള്ളി വക ശ്മാശാനത്തില്‍ വിലയ്ക്ക് വാങ്ങിയ കുടംബ കല്ലറിയില്‍ അടക്കം ചയ്യാനനുവദിക്കില്ലെന്നും സഭ. പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികള്‍. സംഭവം കുന്നംകുളം നഗരസഭാതൃത്തിയിലെ ചിറ്റഞ്ഞൂര്‍ കമ്പനിപടിയില്‍.
കമ്പനിപടി കുണ്ടുകുളങ്ങര പത്രോസ് ഭാര്യ കുഞ്ഞാമ്മ.86 ബുധനാഴ്ച വൈകീട്ട് 6 ഒഓടെയാണ് മരണപട്ടത്. മരണ വിവരം ഇഠവകയില്‍ അറിയിച്ചെങ്കിലും മരണാന്തര ചടങ്ങുകള്‍ക്കോ, തലഭാഗത്ത് കുരിശ് വെക്കുന്നതിനോ പള്ളിക്കാര്‍ തയ്യാറായില്ല. മാത്രമല്ല മൃദശശരീരം ശ്മാശാനത്തില്‍ തങ്ങള്‍ വലകൊടുത്തു വാങ്ങിയിട്ട കുടംബ കല്ലറയില്‍ സംസ്‌ക്കാരിക്കാനനുവദിക്കില്ലെന്നും കമ്മറ്റിഭാരവാഹികള്‍ പറഞ്ഞു.
തൊഴിയൂര്‍ സഭാംഗങ്ങളായ 11 വീട്ടുക്കാരെ രണ്ട് വര്‍ഷം മുന്‍പാണ് സഭ ഊരുവിലക്കിയത്. ഇത് സംമ്പന്ധിച്ച് കേസ് നടക്കുന്നുമുണ്ട്. മുന്‍പ് തിരുമേനിമാര്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന്റെ ബാക്കി പത്രമാണ് ഇത്. എങ്കിലും മരണപെട്ടവരെ ഈ വിലക്ക് ബാധിച്ചിരുന്നില്ല.

ഒരാള്‍ മരിച്ചാല്‍ താന്‍ വിശ്വസിക്കുന്ന ആചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്തുക എന്നത് മനുഷ്യാവകാശമാണ്. വിശ്വാസി മരണപെട്ടാല്‍ ശവശരീരത്തിന്റെ തല ഭാഗത്ത് കുരിശ് സ്ഥാപിക്കുകുയം, ശ്രിശൂഷകള്‍ നടത്തുകയും ചെയ്യും. എന്നാല്‍ കുഞ്ഞാമയ്ക്ക് ഈ ചടങ്ങുകള്‍ ലഭ്യമായില്ലെന്നുമാത്രമല്ല. തലമുറകളായി തന്റെ കുടുംബത്തെ അടക്കിയ കല്ലറിയില്‍ അന്ത്യവിശ്രമത്തിന് അനുമതിയുമില്ലെന്നാണ് സഭാ നേതൃത്വത്തിന്റെ അറിയിപ്പ്. രാഷ്ട്രീയ സാംസക്കാരിക തലങ്ങളെ ബന്ധപെടുത്തി ഒത്തുതീര്‍പ്പു നടത്തിയെങ്കിലും ഇതുവരേയും തീരുമാനമായിട്ടില്ല. വൈകീട്ട് അഞ്ചിനാണ് സംസ്‌ക്കാരം നടത്താന് തീരുമാനിച്ചിട്ടുള്ളത്. പള്ളിവക സെമിത്തേരിയിലേക്ക് മൃദദേഹം കൊണ്ടുപോകുമെന്നും
ഇടവക ഭാരവാഹികള്‍ തടഞ്ഞാല്‍ മൃദദേഹം അവിടെ വെച്ച് തിരിച്ചുപോകുമെന്നുമാണ് ബന്ധുക്കല്‍ പറയുന്നത്. ഇത് ഒരു പക്ഷെ വലിയ പ്രക്ഷോപങ്ങള്‍ക്ക് കാരണമായേക്കാം. സംഭവമറിഞ്ഞ പൊലീസ് വിഷയത്തില്‍ ഇടപെടുന്നുണ്ടെങ്കിലും സഭാ മേലാധികാരികള്‍ക്കെതിരെ നടപടിയിെടുക്കാനോ ശബ്ദിക്കാനോ ഇവര്‍ക്ക് കഴിയുമെന്ന പ്രതീക്ഷിയില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.

Post A Comment: