തലസ്ഥാനത്ത് നജ്ഫ്ഗഢ് മേഖലയില്‍ മൃതദേഹം വെട്ടിനുറുക്കി രണ്ട് ട്രാവല്‍ ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി


ദില്ലി: തലസ്ഥാനത്ത് നജ്ഫ്ഗഢ് മേഖലയില്‍ മൃതദേഹം വെട്ടിനുറുക്കി രണ്ട് ട്രാവല്‍ ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ശുചീകരണ തൊഴിലാളികളാണ് ബാഗ് കണ്ടെത്തിയത്. ഉടന്‍തന്നെ ഇവര്‍ പോലീസിനെ വിവരമറിയിച്ചു.
പോലീസെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.   ഏകദേശം 35 വയസിനടുത്ത് പ്രായം തോന്നിക്കുന്ന ആളുടെ മുഖവും കാലുകളും കൈയ്യും വെട്ടിമാറ്റിയ നിലയിലാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന്‍റെ കൈകളില്‍ ഓം എന്ന് പച്ചകുത്തിയതായും ഇത് ആളെ തിരിച്ചറിയാന്‍ സഹായിക്കുമെന്നും പോലീസ് അറിയിച്ചു.  ബാഗിന് സമീപത്ത് രക്തപ്പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. അതിനാല്‍തന്നെ മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തി ബാഗ് ഇവിടെ ഉപേക്ഷിച്ചതാവാമെന്നാണ് പോലീസിന്‍റെ നിഗമനം.


Post A Comment: