ബുദ്ധിശക്തിയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിംഗിനെയും കടത്തിവെട്ടി ഇന്ത്യന്‍ ബാലന്‍ ലോക ശ്രദ്ധ നേടുന്നു.




ബുദ്ധിശക്തിയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിംഗിനെയും കടത്തിവെട്ടി ഇന്ത്യന്‍ ബാലന്‍ ലോക ശ്രദ്ധ നേടുന്നു. ഇന്ത്യന്‍ വംശജനായ പന്ത്രണ്ടുകാരന്‍ രാഹുല്‍ ആണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ചാനലായ, ചാനല്‍ 4 നടത്തുന്ന 'ചൈല്‍ഡ് ജീനിയസ്' എന്ന പരിപാടിയിലാണ് രാഹുല്‍ മികച്ച വിജയം നേടിയത്.


പരിപാടിയില്‍ ചോദിച്ച 14 ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരങ്ങള്‍ രാഹുല്‍ നല്‍കി. ഇതോടെ രാഹുല്‍ 162 എന്ന ഐക്യു ലെവലില്‍ എത്തി. ഇത് ഐന്‍സ്റ്റീന്‍, ഹോക്കിംഗ് എന്നിവരുടെ ഐക്യൂവിനേക്കാള്‍ കൂടുതലാണെന്നാണ് വിലയിരുത്തല്‍.

എട്ടിനും പന്ത്രണ്ടിനും മദ്ധ്യേ പ്രായമുള്ള 20 കുട്ടികളാണ് ഈ സീസണില്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. സ്പെല്ലിംഗ്, ഉച്ചാരണം തുടങ്ങിയവയില്‍ മികച്ച വിജയമാണ് രാഹുല്‍ കരസ്ഥമാക്കിയത്. ഓര്‍മ്മപ്പരീക്ഷയിലെ പതിനഞ്ച് ചോദ്യങ്ങളില്‍ 14 എണ്ണത്തിന് ഉത്തരം നല്‍കിയെങ്കിലും പൂര്‍ണമാക്കുന്നതിന് മുന്നേ സമയം അവസാനിക്കുകയായിരുന്നു. 


ഐ ടി വിദഗ്ധനായ മിനേഷിന്റെയും കോമളിന്റെയും മകനാണ് രാഹുല്‍. ലോകത്തിലെ ഏറ്റവും വലുതും പുരാതനവുമായ ഐക്യൂ ക്ലബായ 'മെന്‍സ'യെ പ്രതിനിധീകരിച്ചാണ് രാഹുല്‍ പരിപാടിയില്‍ പങ്കെടുത്തത്.

Post A Comment: