നടിയെ ആക്രമിച്ച കേസില്‍ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനിഅങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. റിമാന്‍ഡ് കാലാവധി കഴിയുന്നതിനാല്‍ അങ്കമാലി കോടതിയില്‍ ഹാജരാക്കുന്നതിനിടെയായിരുന്നു സുനിയുടെ പ്രതികരണം. കൂട്ടുപ്രതികളായ സുനിലിനേയും വിജീഷിനേയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുനി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.
വന്‍ സ്രാവുകള്‍ ഇനിയുമുണ്ടെന്ന്  പള്‍സര്‍ സുനി നേരത്തെ പറഞ്ഞിരുന്നു. താന്‍ കള്ളം പറയാറില്ലെന്നും പറഞ്ഞതു മാറ്റിപ്പറഞ്ഞിട്ടില്ലെന്നും സുനി പറഞ്ഞു.
കേസില്‍ കോടതി നടപടി ക്രമങ്ങള്‍ ഇനിമുതല്‍ അടച്ചിട്ട മുറിയിലാകുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. പ്രോസിക്യൂഷന്‍ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.

Post A Comment: