കടവല്ലൂര് പഞ്ചയാത്തംഗം കൊരട്ടിക്കര പൊന്നരാശ്ശേരി വീട്ടില്‍ സുരേഷ് ആണ് അറസ്റ്റിലായത്.

കുന്നംകുളം. കുറിതട്ടിപ്പ് നടത്തിയ സി പി എം പഞ്ചായ്തംഗം അറസ്റ്റില്‍. കടവല്ലൂര് പഞ്ചയാത്തംഗം കൊരട്ടിക്കര പൊന്നരാശ്ശേരി വീട്ടില്‍ സുരേഷ് ആണ് അറസ്റ്റിലായത്.
കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്ര ഭരണ സമതി പ്രസിഡന്റായിരുന്ന സുരേഷ് വിത്യസ്തങ്ങളായ കുറി നടത്തി ഒരുകോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെകേസെടുത്തത്. ക്ഷ്ത്രേത്തിലെ തിരുവാഭരണങ്ങള്‍ കാണാതായ സംഭവത്തിലും ഇയാള്‍ക്കെതിരെ കേസുണ്ട്.
പ്രദേശവാസികളായ നൂറ് കണക്കനാളുകളില്‍ നിന്നായി മൂന്ന്, അഞ്ച്, എട്ട് ലക്ഷം രൂപ വരേയുള്ള കുറികള്‍ നടത്തി പണം വാങ്ങിയ ശേഷം കുറികാലാവുധി കഴിഞ്ഞിട്ടും തിരിച്ചു നല്‍കാതായതോടെയാണ് നാട്ടുകാര്‍ പരാതി നല്‍കിയത്. വിഷയത്തില്‍ പാര്‍ട്ടി ഇടപെടുകയും മദ്ധ്യ്സ്ഥശ്രമങ്ങള്‍ നടത്തുകയും ചെയ്തെങ്കിലും പണം നല്‍കാനോ, അത് സംമ്പന്ധിച്ച് ചര്‍ച്ചക്കോ സുരേഷ് എത്തിയിരുന്നി്ല്ല. പൊലീസില്‍ നല്‍കിയ  പരാതിയെ തുര്‍ന്ന് ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ സുരേഷുമായും പണം നഷ്ടപെട്ടവരുമായും ആലോചിച്ച് പണം തിരിച്ചു നല്‍കാന്‍ വ്യവസഥ ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പ്ത്രി ഈ ചര്‍ച്ചകളില്‍ പങ്കെടുക്കാതെ മാറി നിന്നതോടെയാണ് കേസെടുത്തത്. ഇതിനിടെയാണ് ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ നഷ്ടപെട്ടതായി ക്ഷേത്കമ്മറ്റിക്കാര്‍ തിരിച്ചറിഞ്ഞത്. ഇത് സംമ്പന്ധിച്ച് ഭാരവാഹികളും പൊലീസില്‍ പരാതി നല്‍കി.
തിരുവാഭരണങ്ങള്‍ പിന്നീട് സുരേഷിന്‍റെ വീ്ടടില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.
പ്രദേശവാസികളുടെ കയ്ില്‍ നിന്നും ഏതാതാണ്ട് ഒന്നേമുക്കാല്‍ കോടി രൂപയുടെ തട്ടിപ്പു നടത്തിയതായാണ് പരാതിയുള്ളത്.
പ്രതിയെ ഇന്ന കോടതിയില്‍ ഹാജരാക്കും.

Post A Comment: