കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍


ദില്ലി: കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ഇന്ത്യന്‍ സൈന്യത്തിന്റെ വിവിധ വകുപ്പുകളില്‍ തദ്ദേശീയരെ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 16,460 പേരെയാണ് പുതുതായി നിയമിക്കുകയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ പറഞ്ഞു.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കാശ്മീരിനെ സാധാരണ നിലയിലാക്കാന്‍ എന്ത് നടപടിയെടുത്തു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആഹിര്‍. ഇതില്‍ 1000 പേര്‍ സി.ആര്‍.പി.എഫിന്റെ തദ്ദേശീയ ബറ്റാലിയനിലും രണ്ട് ബറ്റാലിയന്‍ ബസ്തരിയ ബറ്റാലിയനൊപ്പവുമായിരിക്കും.
ബസ്തറില്‍ നക്‌സലൈറ്റുകള്‍ക്കെതിരെ പൊരുതാന്‍ സി.ആര്‍.പി.എഫിന്റെ കീഴിലുള്ള ആദിവാസികളടക്കമുള്ള തദ്ദേശീയരുടെ സംഘമാണ് ബസ്തരിയ ബറ്റാലിയന്‍.
അക്രമങ്ങളൊഴിവാക്കാന്‍ കാശ്മീര്‍ വിഘടനവാദികളുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. അടുത്തിടെ കരസേനയിലെ 700 ഒഴിവിലേക്ക് സൈന്യം പരീക്ഷ നടത്തിയിരുന്നു.

Post A Comment: