ഡല്‍ഹിയില്‍ ഭക്ഷ്യവിഷബാധയേറ്റ് 25 പേര്‍ ആശുപത്രിയില്‍. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്
ദില്ലി: ഡല്‍ഹിയില്‍ ഭക്ഷ്യവിഷബാധയേറ്റ് 25 പേര്‍ ആശുപത്രിയില്‍. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഡല്‍ഹിയിലെ രാജ്പൂര്‍ കുര്‍ദ് ഗ്രാമത്തില്‍ നിന്ന് നേപ്പാളി ഭക്ഷണമായ മോമോസ് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇതില്‍ രണ്ടു കുട്ടികളെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മോമോസ് കഴിച്ചവരുടെ ബന്ധുക്കളുടെ പരാതിയില്‍ കടക്കാരനെതിരേ മെഹ്‌റോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആവിയില്‍ ഉണ്ടാക്കുന്ന ഒരു പ്രത്യേക തരം ഭക്ഷണമാണ് മോമോസ്.


Post A Comment: