സലീം ഇന്ത്യ എന്തിന് ദിലീപിനെ പിന്തുണക്കുന്നു. ആരാധന മൂത്തല്ലെന്നാണ് സലീം പറയുന്നത്. നടി ആക്രമിക്കപെട് സംഭവത്തില്‍ ഗൂഢാലോചനകേസില്‍ പ്രതിചേര്‍ക്കപെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന് വേണ്ടി പരസ്യമായി നിയമ പോരാട്ടത്തിനിറങ്ങിയതെന്തിനെന്ന് സലീം വ്യക്തമാക്കുന്നു.

സലീം ഇന്ത്യ എന്തിന് ദിലീപിനെ പിന്തുണക്കുന്നു. ആരാധന മൂത്തല്ലെന്നാണ് സലീം പറയുന്നത്. നടി ആക്രമിക്കപെട് സംഭവത്തില്‍ ഗൂഢാലോചനകേസില്‍ പ്രതിചേര്‍ക്കപെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന് വേണ്ടി പരസ്യമായി നിയമ പോരാട്ടത്തിനിറങ്ങിയതെന്തിനെന്ന് സലീം വ്യക്തമാക്കുന്നു. സലിമുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്‌ 
എഴുത്തിന്റെ ലോകത്തുനിന്നും മനൂഷ്യമനസാക്ഷിക്ക് വില കല്‍പ്പിച്ചുകൊണ്ട് രംഗത്തിറങ്ങിയിരിക്കുകയാണ് സലിം ഇന്ത്യ. ഒരുനാട് ഒന്നടങ്കം ദിലീപിനെ പ്രത്യക്ഷത്തിലും പരോക്ഷമായും എറിഞ്ഞു വീഴ്ത്താന്‍ നോക്കുമ്പോഴും അദ്ദേഹത്തിന് പൂര്‍ണപിന്‍തുണയുമായി രംഗത്തിറങ്ങിയ ഏകവ്യക്തിയാണ് സലിം. തന്‍റെ സഹധര്‍മ്മണിയുമായി പടലപ്പിണക്കത്തിലായ സംഭവം തനിക്ക്, ഏറെ ഹൃദയ ഭേദകമായിരുന്നുവെന്നും താന്‍ ലാളിച്ചു വളര്‍ത്തിയ പൊന്നോമന മകള്‍ പോലും തന്നെ അവഗണിക്കുന്ന നിലയിലെത്തിയപ്പോള്‍ താന്‍ വീടു വിട്ടിറങ്ങുകയായിരുന്നുവെന്നും സലിം പറഞ്ഞു.
ആ സമയത്ത് രാത്രികാലങ്ങളില്‍ കുന്നംകുളം ബസ്സ് സ്റ്റാന്റില്‍ നിലാംരംബര്‍ക്കൊപ്പമായിരുന്നു താമസച്ചിരുന്നത്. വെളുപ്പിന് 5 മണിക്ക് കിട്ടുന്ന പത്രത്തില്‍ പ്രധാന കോളത്തില്‍ ദിലീപിനെ കുറിച്ചുള്ള കഥകള്‍ നിറയുകയായി. ആദ്യത്തില്‍ ആ കെട്ടുകഥകള്‍ ഞാനും വായിച്ചു. എന്നാല്‍ കഥകള്‍ അവസാനിച്ചില്ല വ്ത്യസ്ത തലക്കെട്ടില്‍ ഭാവത്തില്‍ കെട്ടുകഥകള്‍ പെരുകിക്കൊണ്ടിരുന്നു. വളരെ വിഷമം തോന്നി. ദിലീപ് ഒരിക്കലും ഇങ്ങനെ ചെയ്യില്ല. സിനിമയിലെ തുടക്കം മുതല്‍ എനിക്ക് ദിലീപിനെ അറിയാം . ആരിലും അസൂയ ജനിപ്പിക്കും വിധത്തില്‍ ഗോപാല കൃഷ്ണനില്‍ നിന്നും ദിലീപ് എന്ന ജനപ്രിയ നടനിലേക്ക് പൊടുന്നനെയായിരുന്നു വളര്‍ച്ച. കയറിക്കിടക്കാന്‍ വീടില്ലാതെ ദുരിത മനുഭവിക്കുന്നവര്‍ക്കായ് ഭവനപദ്ധതിക്ക് തുടക്കം കുറിക്കുകയും അത് നടപ്പിലാക്കുകയും ചെയ്ത ജനപ്രിയ നടന് പൊടുന്നനെ ജനങ്ങള്ക്ക് കണ്ണിലെ കരടായി മാറി. വീട്ടില്‍ നിന്ന് ഉണ്ടായ ചെറിയ അകല്‍ച്ച എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒറ്റപ്പെടലിന്റെ വേദന എനിക്ക് നന്നായറിയാം.
ലോകം മുഴുവന്‍ നമുക്ക് എതിരായി നില്‍ക്കുമ്പോള്‍ ആരായാലും തളര്‍ന്നു പോകും. ഞാന്‍ അത് അനുബവിച്ഛതാണ്. ഇടഞ്ഞ കൊമ്പന്‍ തനിക്ക് നേരെ തിരിഞ്ഞു നില്‍ക്കുന്നതുപോലെ ലോകം മുഴുവന്‍ ദിലീപിന് നേരെ തിരഞ്ഞു നില്‍ക്കുന്ന ഭയാനകമായ കാഴ്ച്ച ഞാന്‍ കണ്ടു. തന്നെ ഇഷ്ടപ്പെട്ടിരുന്നവര്‍ ഒരു നിമിഷം കൊണ്ട് തള്ളിമാറ്റിയത് ദിലീപിന് എങ്ങനെ സഹിക്കാന്‍ കഴിയും .
ഈ ചിന്താഗതി തന്നെയാണ് ദിലീപിന് അനുകൂലമായി നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചതും. അകത്തുപോകുമോ എന്ന് ഭയമുള്ളതിനാലാകാം ഒരുപക്ഷേ  ഈ വിഷയത്തില്‍ ആദ്യഘട്ടത്തില്‍ മറ്റാരും ഇടപെടാതിരുന്നത്. എന്നാല്‍ എനിക്ക് ഭയംതോന്നിയില്ല. നിജസ്ഥിതിക്ക് വേണ്ടി ഞാന്‍ ദിലീപിനൊപ്പം നില്‍ക്കുകതന്നെ ചെയ്യും. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണല്ലോ. ഒരു വ്യക്തിയെ എത്രത്തോളം അപഹസിക്കാം  അത്രത്തോളം പലരും ചെയ്തു. ഇപ്പോളും അപഹസിച്ചു കൊണ്ടിരിക്കുന്നു. കാലണയുടെ പോലും പ്രതിഭയില്ലാത്ത ചില ചാനല്‍ ചര്‍ച്ചക്കാര്‍ തങ്ങളുടെ വളര്‍ച്ച തടഞ്ഞത് ദിലീപാണെന്നും പറയുന്നു.. ദിലീപല്ല ദൈവം നിലയിറങ്ങിവന്നാല്‍ പോലും രക്ഷപ്പെടാന്‍ത്തക്ക പ്രതിഭയില്ലാത്തവരുള്‍പടെ പലരുമുണ്ട്. ദിലീപിനെ ചിത്രവധം ചെയ്യാന്‍ കൂട്ടുനിന്നവര്‍, ദൈവം അവരെ വെറുതെ വിടുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഇതിന് അറുതി വരുത്താന്‍ ഞാന്‍ എന്‍റെ പ്രവര്‍ത്തനാം തുടരും. ദിലീപിന് വേണ്ടി ഞാന്‍ നിയമപരമായി പോരാടും ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍.
സലിം ദിലിപിനെ കണ്ട സംഭവം അതിലും രസകരമാണ്. സലിം പറയുന്നതിങ്ങിനെ.
ദിലീപിനെ ആലുവ സബ് ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ ജയില്‍ ഉദ്യോഗസ്ഥരും സൂപ്രണ്ട് സാറും പോലീസ് ഉദ്യോഗസ്ഥരും തീര്‍ത്ത വലയത്തിന് നടുവില്‍ നിന്ന്‍ ഞാന്‍ ദിലീപുമായി സംസാരിക്കുമ്പോള്‍ ഞന്‍ അദ്ദേഹത്തിന്‍റെ കാലുകള്‍ തൊട്ടു വന്ദിച്ചു. നിന്നിക്കപെടെണ്ടവനല്ല വന്നിക്കപ്പെടെണ്ടാവനാണ് എന്ന് തോന്നിയത്കൊണ്ട് മാത്രമല്ല ഞന്‍ അദ്ദേഹത്തിന്‍റെ കാലുകള്‍ തൊട്ടുവന്ദിച്ചത്. അദ്ദേഹത്തോട് ആരെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍  അദ്ദേഹത്തിന്‍റെ മനുഷ്യാവകാശം ആരെങ്കിലും ഹനിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി ഞാന്‍ അദ്ദേഹത്തോട് കാലുകളില്‍ വന്ദിച്ച് മാപ്പുചോദിക്കുകയായിരുന്നു.

Post A Comment: