ഗോരഖ്പൂര്‍ ദുരന്തത്തിനു പിന്നാലെ ഛത്തീസ്ഗഡിലെ റായ്പൂരിലും ഓക്സിജന്‍ കിട്ടാതെ മൂന്നു കുട്ടികള്‍ മരിച്ചു

റായ്പൂര്‍: ഗോരഖ്പൂര്‍ ദുരന്തത്തിനു പിന്നാലെ ഛത്തീസ്ഗഡിലെ റായ്പൂരിലും ഓക്സിജന്‍ കിട്ടാതെ മൂന്നു കുട്ടികള്‍ മരിച്ചു.
ബി.ആര്‍ അംബേദ്കര്‍ ആശുപത്രിയിലാണ് നവജാതശിശു ഉള്‍പ്പടെ 3 കുട്ടികള്‍ മരിച്ചത്. ഹൃദ്രോഗത്തിന് ചികിത്സയിലിരുന്ന അഞ്ചു വയസ്സുളള കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ കുട്ടികളുടെ വാര്‍ഡില്‍ ഓക്സിജന്‍ വിതരണം കുറഞ്ഞതാണ് സംഭവത്തിനു കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, ഓക്സിജന്‍ വിതരണത്തില്‍ തകരാറില്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
കുഞ്ഞുങ്ങള്‍ക്ക് ഓക്സിജന്‍ ലഭ്യത തടസ്സപ്പെട്ടപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍ അപായസൂചന മുഴക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തെന്നും അധികൃതര്‍ പറയുന്നു.
അതേസമയം, ഓക്സിജന്‍ വിതരണത്തിന്റെ ചുമതലയുണ്ടായിരുന്ന ഓപ്പറേറ്ററെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ മുഖ്യമന്ത്രി രമണ്‍സിങ് ഖേദം പ്രകടിപ്പിച്ചു.
സംസ്ഥാന ആരോഗ്യവകുപ്പ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് സെക്രട്ടറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

Post A Comment: