മലയാളിമനസ്സിനെ കണ്ണീരിലാഴ്ത്തി കടന്നുപോയ ചാലക്കുടിക്കാരന്റെ ജീവചരിത്രം സിനിമയാകുന്നു.
മലയാളിമനസ്സിനെ കണ്ണീരിലാഴ്ത്തി കടന്നുപോയ ചാലക്കുടിക്കാരന്റെ ജീവചരിത്രം സിനിമയാകുന്നു. ചിത്രത്തിലേക്ക് കലാഭവന്‍മണിയുടെ നായകനെ തേടി പ്രമുഖ പത്രമാധ്യമങ്ങളില്‍ വിനയന്‍ പരസ്യം നല്‍കിക്കഴിഞ്ഞു. ഏറെ പ്രതിസന്ധികള്‍ തരണംചെയ്ത് സിനിമാലോകത്ത് നിറസാന്നിദ്ധ്യമായിരുന്ന  കറുത്തമുത്തിന്റെ ജീവിതം മുതല്‍ മരണം വരെയുള്ള പടയോട്ടമാണ് കഥയുടെ ഇതിവൃത്തം. ആല്‍ഫ ഫിലിംസിനുവേണ്ടി വിനയന്‍ സംവിധാനം ചെയ്യുന്ന ' ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചിത്രത്തിലേക്ക് 22 നും 30നും ഇടയില്‍ പ്രായം വരുന്ന യുവാക്കളെയാണ് തേടുന്നത്. ഒക്ടോബറില്‍ ചിത്രം ആരംഭിക്കും. കറുത്തനിറവും നല്ല ഉയരവും അഭിനയത്തിലും മിമിക്രിയിലും താല്‍പര്യവുമുള്ള പുതുമുഖ താരങ്ങള്‍ ഫോട്ടോ സഹിതം അപേക്ഷിക്കുക: cchangaathi@gmail.com or Vinayan,Bharathi, Palarivattom, Cochin-25.

Post A Comment: