എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായ പത്തൊമ്പതുകാരി നിയമവിരുദ്ധ ഗര്‍ഭഛിദ്രത്തിനിടെ മരിച്ചു
ഹൈദരാബാദ്: എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായ പത്തൊമ്പതുകാരി നിയമവിരുദ്ധ ഗര്‍ഭഛിദ്രത്തിനിടെ മരിച്ചു. ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. അമിത രക്തസ്രവമുണ്ടായതാണ് മരണ കാരണം.  ഹൈദരാബാദിലെ വനസ്ഥാല്‍പുലത്തിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
മകള്‍ ഗര്‍ഭിണിയായതിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ മാതാപിതാക്കള്‍  പോലീസിനെ സമീപിച്ചു. ഡോക്ടറും യുവതിക്കൊപ്പം ആശുപത്രിയില്‍ എത്തിയ കാമുകനും അറസ്റ്റിലായിട്ടുണ്ട്.
ഗര്‍ഭം അലസിപ്പിക്കാന്‍ ഡോക്ടര്‍ വിദ്യാര്‍ഥിനിക്ക് ഗുളികകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ പെണ്‍കുട്ടിക്ക്  അമിതരക്തസ്രാവം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു.

Post A Comment: