പയ്യന്നൂര്‍ വനിതാ പോളിടെക്നിക്കിലെ വിദ്യാര്‍ഥിനി ആതിര ആത്മഹത്യ ചെയ്ത സംഭവത്തില്‍ മയക്കുമരുന്ന് മാഫിയയ്ക്ക് ബന്ധമുണ്ടെന്ന് സൂചന

കണ്ണൂര്‍: പയ്യന്നൂര്‍ വനിതാ പോളിടെക്നിക്കിലെ വിദ്യാര്‍ഥിനി ആതിര ആത്മഹത്യ ചെയ്ത സംഭവത്തില്‍ മയക്കുമരുന്ന് മാഫിയയ്ക്ക് ബന്ധമുണ്ടെന്ന് സൂചന. സംഭവത്തില്‍ ആല്‍വിന്‍ ആന്റണി എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷിച്ച പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ആതിരയുമായി ആല്‍വിന്‍ അടുപ്പമുണ്ടാക്കുകയും തുടര്‍ന്ന് ആതിരയെ ആല്‍വിന്‍ മതം മാറ്റത്തിന് പ്രേരിപ്പിച്ചതായും ആതിരയുടെ അമ്മയെ പല പ്രാവശ്യം ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
കൂടാതെ ഇയാള്‍ ആറോളം പെണ്‍കുട്ടികളെ വലയിലാക്കി മതം മാറ്റത്തിന് പ്രേരിപ്പിച്ചതായും ആരോപണമുണ്ട്. ഇയാളുടെ സഹായിയായി വേറെ ഒരു യുവാവും ഒപ്പമുണ്ട്. ഇവര്‍ മയക്കുമരുന്നും ഗുളിക രൂപത്തിലുള്ള ലഹരിവസ്തുക്കളും വില്‍പ്പന ചെയ്യാറുള്ളതായും പോലീസ് കണ്ടെത്തി. ഇയാളുടെ വലയിലകപ്പെട്ട പെണ്‍കുട്ടികളെ ഈ ലഹരിക്ക് അടിമപ്പെടുത്തിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കൂടാതെ പെണ്‍കുട്ടികളെ ബ്ലാക്ക്മെയിലിങ്ങിനും വിധേയരാക്കിയതായാണ് റിപ്പോര്‍ട്ട്. പല കുട്ടികളും മയക്കു മരുന്നിനടിമകള്‍ ആയിരുന്നു എന്ന് പോലീസ് കണ്ടെത്തി.

കോടതിയില്‍ ഹാജരാക്കിയ ആല്‍വിനെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു.

Post A Comment: