ഖത്തറില്‍ ഇന്ത്യ ഉള്‍പ്പെടെയുളള 80 രാജ്യക്കാര്‍ക്ക് വിസ വേണ്ട.ഖത്തറില്‍ പോകാന്‍ 80 രാജ്യങ്ങള്‍ക്ക് വിസ വേണ്ട ഖത്തറില്‍ ഇന്ത്യ ഉള്‍പ്പെടെയുളള 80 രാജ്യക്കാര്‍ക്ക് വിസ വേണ്ട. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ നടപടി.  ഖത്തര്‍ ടൂറിസം അതോറിട്ടിയാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്
കുറഞ്ഞത് ആറു മാസം കാലാവധിയുള്ള സാധുവായ പാസ്പോര്‍ട്ടും തിരിച്ചുള്ള അല്ലെങ്കില്‍ ഓണ്‍വേഡ് ടിക്കറ്റും മാത്രം ലഭ്യമാക്കിയാവും സന്ദര്‍ശനം അനുവദിക്കുക. വിസക്ക്​ അപേക്ഷ നകുകയോ ഫീ അടക്കുക​യോ ചെയ്യേണ്ടതില്ല. ഇന്ത്യയെ കൂടാതെ അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ആസ്ത്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്  വിസ കൂടാതെ തന്നെ ഖത്തറില്‍ സന്ദര്‍ശനം നടത്താം

Post A Comment: