ഫിലിപ്പീന്‍സില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുള്ളയിടങ്ങളില്‍ വ്യോമാക്രമണം നടത്താനൊരുങ്ങി അമേരിക്ക.
വാഷിംഗ്ടണ്‍: ഫിലിപ്പീന്‍സില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുള്ളയിടങ്ങളില്‍ വ്യോമാക്രമണം നടത്താനൊരുങ്ങി അമേരിക്ക. പ്രതിരോധവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നാണ് ഇത്തരമൊരു വിവരം ലഭിച്ചതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

അടുത്ത ദിവസങ്ങളില്‍ തന്നെ അമേരിക്കന്‍ ഭരണകൂടം ഇക്കാര്യം പ്രഖ്യാപിക്കുമെന്നും ചില സൈനിക കേന്ദ്രങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഡ്രോണുകള്‍ ഉയോഗിച്ച്‌ ആക്രമണം നടത്താനാണ് പദ്ധതിയെന്നാണ് വിവരം.

Post A Comment: