കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ശനിയാഴ്ച രാത്രി സൈന്യവും തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ശനിയാഴ്ച രാത്രി സൈന്യവും തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
സെയിന്‍പോര മേഖലയിലെ അന്‍വീര ഗ്രാമത്തില്‍ ഭീകര സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിനു നേരെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ടു ചെയ്തു.

Post A Comment: