ഗുജറാത്ത് സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ കല്ലേറും കരിങ്കൊടിയും. കല്ലേറില്‍ രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ല് തകര്‍ന്നു. ഗുജറാത്തിലെ ബനസ്‌കന്ദയിലായിരുന്നു സംഭവം.
ബനസ്‌കന്ദ: ഗുജറാത്ത് സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ കല്ലേറും കരിങ്കൊടിയും. കല്ലേറില്‍ രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ല് തകര്‍ന്നു. ഗുജറാത്തിലെ ബനസ്‌കന്ദയിലായിരുന്നു സംഭവം.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് രാഹുലിന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറുണ്ടായത്. സിമന്റ് കട്ടകളുപയോഗിച്ചാണ് എറിഞ്ഞത്. സംഭവത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിക്കുകയും സുരക്ഷാ ജീവനക്കാരന് പരുക്കേല്‍ക്കുകയും ചെയ്തു. ഒരു സംഘമാളുകള്‍ ചേര്‍ന്നാണ് അദ്ദേഹത്തിനെതിരേ കരിങ്കൊടി കാണിച്ചത്.
കുറച്ച് കറുത്ത കൊടികള്‍ കാണിച്ച് ഭീഷണിപ്പെടുത്തേണ്ടെന്നും ഇതുകൊണ്ട് താന്‍ മടങ്ങിപ്പോകുമെന്ന് കരുതേണ്ടെന്നും രാഹുല്‍ പ്രതികരിച്ചു. ഗുജറാത്തിലെ ജനങ്ങള്‍ പ്രയാസപ്പെട്ടിരിക്കുന്ന സമയത്ത് നിങ്ങളെ കാണാനാണ് ഞാന്‍ വന്നതെന്നും അതിനാല്‍ ഇത്തരം പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും രാഹുല്‍ പ്രദേശവാസികളോട് സംസാരിക്കവേ പറഞ്ഞു.

Post A Comment: