തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജകൊല്ലം: തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ തെറ്റൊന്നും ചെയ്തിട്ടില്ല. നിയമനം വിജിലന്‍സ് ക്ലിയറന്‍സോടെയാണ് നടത്തിയത്. തന്‍റെ ബന്ധുക്കളെ അനധികൃതമായി നിയമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 
തെറ്റൊന്നും ചെയ്യാത്തതിനാല്‍ രാജിവയ്ക്കേണ്ടെതില്ലെന്നാണ് പാര്‍ട്ടിയും മുന്നണിയും തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

Post A Comment: