മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ആകെയുള്ള 35 സീറ്റുകളില്‍ 28 എണ്ണത്തിലും വിജയം


കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ആകെയുള്ള 35 സീറ്റുകളില്‍ 28 എണ്ണത്തിലും വിജയം നേടിയാണ് എല്‍ ഡി എഫ് ഭരണം നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ 21 സീറ്റുകളാണ് എല്‍ഡിഎഫി ന് ഉണ്ടായിരുന്നത്. യുഡിഎഫില്‍ നിന്ന് ഏഴുസീറ്റുകളാണ് എല്‍ഡിഎഫ് ഇത്തവണ പിടിച്ചെടുത്തത്. 2012 ല്‍ 14 സീറ്റുകളില്‍ വിജയിച്ച യുഡിഎഫ് ഇത്തവണ ഏഴില്‍ ഒതുങ്ങി.  35 സീറ്റുകളുള്ള നഗരസഭയില്‍ 18 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് എല്‍ഡിഎഫ് മട്ടന്നൂരില്‍ ഭരണത്തിലെത്തുന്നത്.
കഴിഞ്ഞ തവണ 34 സീറ്റുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 35 ആയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയമാണ് എല്‍ഡിഎഫ് ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ യുഡിഎഫിന് വന്‍ തിരിച്ചടിയാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്. നിലവില്‍ 14 അംഗങ്ങളുണ്ടായിരുന്ന യുഡിഎഫിന്‍റെ അംഗബലം പത്തില്‍ താഴെയായി. നഗരസഭയില്‍ ആദ്യമായി അക്കൗണ്ട് തുറക്കാമെന്ന ബിജെപിയുടെ മോഹം മോഹമായിത്തന്നെ അവശേഷിച്ചു. 2012 ല്‍ രണ്ട് വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതാണ് ഇത്തവണ ബിജെപിക്ക് വിജയപ്രതീക്ഷ നല്കിയത്
കഴിഞ്ഞ 20 വര്‍ഷമായി എല്‍ഡിഎഫാണ് നഗരസഭ ഭരിക്കുന്നത്. 1997, 2002, 2007, 2012 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലും എല്‍ഡിഎഫാണ് വിജയം വരിച്ചത്.
നിലവില്‍ 34 വാര്‍ഡുള്ള നഗരസഭയില്‍ 20 സീറ്റുകളുള്ള എല്‍ഡിഎഫിനാണ് ഭരണം. യുഡിഎഫിന് 14 ന് സീറ്റുകളാണ് 2012 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. സിപിഐഎം-19, സിപിഐ-1, സിഎംപി-1, കോണ്ഗ്ര്സ്-ഏഴ്, മുസ്‌ലിം ലീഗ്-അഞ്ച്, സിഎംപി ജോണ്‍ വിഭാഗം-1 എന്നിങ്ങനെയായിരുന്നു 2012 ലെ കക്ഷിനിലPost A Comment: