വിഴിഞ്ഞം തുറമുഖത്തിനടുത്ത് വിദേശ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്ക്. ബോട്ടിലുണ്ടായിരുന്ന മൂന്നു പേരും രക്ഷപ്പെട്ടു.
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തിനടുത്ത് വിദേശ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്ക്. ബോട്ടിലുണ്ടായിരുന്ന മൂന്നു പേരും രക്ഷപ്പെട്ടു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കപ്പല്‍ നിര്‍ത്താതെ പോയതായി രക്ഷപ്പെട്ട മത്സ്യബന്ധന തൊഴിലാളികള്‍ പറഞ്ഞു.
പുലര്‍ച്ചെ നടന്ന സംഭവം രാവിലെയോടെയാണ് കരയിലുള്ളവര്‍ അറിഞ്ഞത്. നിര്‍ത്താതെ പോയ കപ്പലിന് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായി മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് അറിയിച്ചു.

Post A Comment: