ടപ്പാളിനടുത്ത് നടുവട്ടത്ത് സംസ്ഥാനപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.


എടപ്പാള്‍: എടപ്പാളിനടുത്ത് നടുവട്ടത്ത് സംസ്ഥാനപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാലടി നരിപ്പറമ്പ്‌ സ്വദേശി പുതുപ്പറമ്പില്‍ മുഹമ്മദിന്‍റെ മകന്‍ അബ്ദുള്‍ ഖഫൂര്‍ (43), മാതാവ് കുഞ്ഞാത്തുട്ടി (82) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. തൃശ്ശൂര്‍ ഭാഗത്തുനിന്നും നരിപ്പറമ്പിലേക്ക് വരുന്ന കാറില്‍ മഹാരാഷ്ട്രയില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. മരിച്ചവരും പരിക്കേറ്റവരും കാര്‍ യാത്രികരാണ്.

Post A Comment: