പശുക്കള്‍ക്കായി പ്രത്യേക മന്ത്രാലയം തുടങ്ങുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞുപശുക്കള്‍ക്കായി പ്രത്യേക മന്ത്രാലയം തുടങ്ങുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. എത്രയും വേഗം ഇതു സംബന്ധിച്ച നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തര്‍ പ്രദേശില്‍  ത്രിദിന പര്യടനം നടത്തുന്നതിനിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം.
      
പശുക്കളുടെ ക്ഷേമത്തിനായി മന്ത്രാലയം തുടങ്ങുന്നതിന് വിവിധ കോണുകളില്‍ നിന്ന് ആവശ്യങ്ങള്‍  ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര പശു മന്ത്രാലയം എന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. 2014ല്‍ യോഗി ആദിത്യനാഥാണ് ഈ ആശയം മുമ്പോട്ട് വച്ചത്. അദ്ദേഹം അക്കാര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നെന്നും അമിത് ഷാ പറഞ്ഞു   


Post A Comment: