അര്‍ണബ് ഗോസ്വാമിക്കും റിപ്പബ്ലിക്ക് ചാനലിനും എതിരെ ശശിതരൂര്‍ എം.പി ഫയല്‍ ചെയ്ത മാനനഷ്ടകേസില്‍ ചാനലിനും അര്‍ണബ് ഗോസ്വാമിക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്


ദില്ലി: അര്‍ണബ് ഗോസ്വാമിക്കും റിപ്പബ്ലിക്ക് ചാനലിനും എതിരെ ശശിതരൂര്‍ എം.പി ഫയല്‍ ചെയ്ത മാനനഷ്ടകേസില്‍ ചാനലിനും അര്‍ണബ് ഗോസ്വാമിക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. അര്‍ണബും അദ്ദേഹത്തിന്റെ ചാനലും സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ മൗനം പാലിക്കാനുള്ള ശശി തരൂരിന്റെ അവകാശത്തെ മാനിക്കണമെന്ന് കോടതി പറഞ്ഞു.
തരൂരിന്റെ മുന്‍ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കും വരെ തെറ്റായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് തരൂര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് കോടി രൂപയാണ് തരൂര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.  അര്‍ണബിനെ കൂടാതെ റിപ്പബ്ലിക് ചാനലിന്റെ പ്രധാന ഓഹരി ഉടമകളായ എ.ആര്‍.ജി ഔട്ട്‌ലയര്‍ മീഡിയയെയും മലയാളത്തിലെ മറ്റൊരു ചാനലിനെയും എതിര്‍കക്ഷികളാക്കിയാണ് ശശി തരൂര്‍ കേസ് ഫയല്‍ ചെയ്തത്.
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മെയ് എട്ടിനും പതിമൂന്നിനും ഇടയില്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളാണ് കേസിനാധാരം.

Post A Comment: