തമിഴ്‌നാട് സ്വദേശി ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ കേസെടുത്തു.
കൊല്ലം: വാഹനാപകടത്തില്‍ പരുക്കേറ്റ തമിഴ്‌നാട് സ്വദേശി ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ കേസെടുത്തു. ചികിത്സ നിഷേധിച്ച കൊല്ലം മെഡിസിറ്റിയ്‌ക്കെതിരെയാണ് കൊട്ടിയം പോലീസ് കേസെടുത്തത്.
ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്ന് കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ അജിതാ ബീഗം പറഞ്ഞു.
അപകടത്തില്‍പെട്ടയാളെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവറുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കൂടാതെ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും നഴ്‌സുമാരുടെയും മൊഴിയും ഉടനെ രേഖപ്പെടുത്തും.

Post A Comment: