നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലിലെത്തി.




ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലിലെത്തി. ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പം ഉച്ചകഴിഞ്ഞ് 3.25 ഓടെയാണ് ഇവര്‍ സബ് ജയിലില്‍ എത്തിയത്. ദിലീപ് അറസ്റ്റിലായി ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് താരത്തിന്റെ അമ്മ സബ് ജയിലില്‍ എത്തിയിരിക്കുന്നത്.
ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ശരത്തും സബ് ജയിലില്‍ എത്തിയെങ്കിലും അകത്തേക്ക് പ്രവേശിച്ചില്ല. ഇതിനു മുമ്പ്‌ സഹോദരന്‍ അനൂപ് അല്ലാതെ മറ്റ് അടുത്ത ബന്ധുക്കളൊന്നും ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നില്ല. അമ്മയോടും മകള്‍ മീനാക്ഷിയോടും ഭാര്യ കാവ്യാ മാധവനോടും തന്നെ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദേശിച്ചതായാണ് വിവരം.
ദിലീപിനായി കേസ് വാദിച്ചിരുന്ന അഡ്വ. രാംകുമാറിനെ മാറ്റി രാമന്‍പിള്ള അസോസിയേറ്റ്സിനെ കേസേല്‍പ്പിക്കുകയും കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. കോടതി ഹര്‍ജി പരിഗണിക്കാനിരിക്കൊണ് അമ്മയുടെ സന്ദര്‍ശനം
അതേസമയം ദിലീപിന് ജാമ്യം ലഭിക്കുന്ന സാഹചര്യമൊഴിവാക്കാന്‍ അന്വേഷണ സംഘം കുറ്റപത്രം നേരത്തേ സമര്‍പ്പിക്കാനും നീക്കം നടത്തുന്നുണ്ട്. ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുന്നെന്നാണറിയുന്നത്.

Post A Comment: