കേസുമായി ബന്ധപ്പെടുത്താവുന്ന തെളിവുകള്‍ ഒന്നും നുണപരിശോധനയില്‍ ഇല്ല, ഫലം കോടതിക്കും പോലീസിനും കൈമാറി.
തൃശ്ശൂര്‍: വടക്കാഞ്ചേരി സ്ത്രീ പീഡനക്കേസിലെ പ്രതികളുടെ നുണ പരിശോധനാ ഫലം പുറത്തായി.
കേസുമായി ബന്ധപ്പെടുത്താവുന്ന തെളിവുകള്‍ ഒന്നും നുണപരിശോധനയില്‍ ഇല്ല, ഫലം കോടതിക്കും പോലീസിനും കൈമാറി.
പ്രതികളായ സി പി എം കൗണ്‍സിലര്‍ ജയന്തന്‍, ബിനീഷ്, ജിനീഷ്, ഷിബു എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്.
എന്നാല്‍, പരാതിക്കാര്‍ കേസുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പരാതിക്കാര്‍ ഉപയോഗിച്ച ഫോണ്‍, ടാബ് ലെറ്റ് എന്നിവ പരിശോധനയ്ക്കായി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും പോലീസ് അറിയിച്ചു.
എന്നാല്‍ ജയന്തന്‍ ഉപയോഗിച്ച ഫോണ്‍ പരിശോധനയ്ക്ക തന്നിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
പരാതിക്കാര്‍ സഹകരിക്കാന്‍ തയ്യാറാകാത്തതു കൊണ്ടു തന്നെ കേസുമായി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന നിലപാടാകും കേസ് കോടതിയിലെത്തുമ്പോള്‍ പോലീസ് സ്വീകരിക്കുക.
യുവതിയെ രണ്ടു വര്‍ഷം മുന്‍പ് പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി.
ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിക്കൊപ്പം പത്രസമ്മേളനം നടത്തിയാണ് യുവതി പീഡനവിവരം പുറത്തുപറഞ്ഞത്. ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ആദ്യം പീഡനവിവരം പുറത്തു വന്നത്

Post A Comment: