നടന്‍ ദിലീപ്​ വാട്​സ്​ ആപ്പില്‍ ഡി.ജി.പിക്ക്​ അയച്ച സന്ദേശം പരാതിയായി കണക്കാക്കാനാകില്ലെന്ന്​ പോലീസ്

കൊച്ചി: നടന്‍ ദിലീപ്​ വാട്​സ്​ ആപ്പില്‍ ഡി.ജി.പിക്ക്​ അയച്ച സന്ദേശം പരാതിയായി കണക്കാക്കാനാകില്ലെന്ന്​ പോലീസ്​. മാര്‍ച്ച്‌​ 28നാണ്​ പള്‍സര്‍ സുനി ദിലീപിനെ ഫോണില്‍ വിളിച്ചത്​. ഏപ്രില്‍ 22നാണ്​ പരാതി നല്‍കിയത്​. വിളിച്ച അന്നു തന്നെ വാട്​സ്​ ആപ്പില്‍ അയച്ച സന്ദേശം പരാതിയായി കണക്കാക്കാനാകില്ല. വിശദമായ സത്യവാങ്​മൂലം ഹൈകോടതിയില്‍ നല്‍കുമെന്നും പോലീസ്​ അറിയിച്ചു.
പരാതി നല്‍കാന്‍ വൈകിയത്​ പ്രശ്​നം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചതിനാലാണെന്ന്​  ആരോപണമുണ്ടായിരുന്നു. പള്‍സര്‍ സുനി പണം ആവശ്യപ്പെട്ട്​​ ഫോണ്‍ ചെയ്​തുവെന്നും ആ ദിവസം തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു കാണിച്ച്‌​ ഡി.ജി.പിക്ക് വാട്​സ്​ ആപ്പ്​ സന്ദേശം അയച്ചിരുന്നുവെന്നും ദിലീപ്​ ജാമ്യാപേക്ഷയില്‍ വാദിച്ചിരുന്നു.

Post A Comment: