ഇന്ത്യയിലെ മികച്ച വിമാനക്കമ്പനികളിലൊന്നായ ഇൻഡിഗോയുടെ 13 വിമാനങ്ങൾ എൻജിൻ തകരാറിനെ തുടർന്ന് റദ്ദാക്കി. ന്യൂഡൽഹി: ഇന്ത്യയിലെ മികച്ച വിമാനക്കമ്പനികളിലൊന്നായ ഇൻഡിഗോയുടെ 13 വിമാനങ്ങൾ എൻജിൻ തകരാറിനെ തുടർന്ന് റദ്ദാക്കി. 84 സർവീസുകൾ ഇതുമൂലം തടസ്സപ്പെടും. എയർബസ് നിയോ എയർക്രാഫ്റ്റിലെ എൻജിനുകൾക്കാണു തകരാർ കണ്ടെത്തിയത്. ഇന്ത്യയിലെ ആദ്യത്തെ പത്തു മികച്ച വിമാനക്കമ്പനികളിൽ നാലാം സ്ഥാനത്താണ് ഇൻഡിഗോ. എൻജിനുകളിൽ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് ഇൻഡിഗോയ്ക്കും ഗോ എയറിനും എയർബസ് വിമാനങ്ങൾ വിൽക്കുന്നില്ല. യുണൈറ്റഡ് ടെക്നോളജീസിന്റെ പ്രാറ്റ് ആൻഡ് വൈറ്റ്നിയാണ് എൻജിൻ നിർമിക്കുന്നത്. എൻജിനുകളിൽ രൂപപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തതിനാൽ പ്രാറ്റ് ആൻഡ് വൈറ്റ്നി ഇൻ‍ഡിഗോയ്ക്ക് ഈമാസാദ്യം നഷ്ടപരിഹാരം നൽകിയിരുന്നു. എന്നാൽ കിട്ടിയ പണമെത്രയെന്ന് വെളിപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ല. അതേസമയം, എൻജിനുകൾ ഒരു വർഷം പോലും കളിയാതെ നശിക്കുന്നതിൽ ഇൻഡിഗോ ആശങ്ക രേഖപ്പെടുത്തി. ഒട്ടേറെ വിമാനങ്ങളുടെ എൻജിനുകൾ മാറ്റേണ്ടതായിട്ടുണ്ട്. ഇവയ്ക്കൊന്നും ആവശ്യമായ സ്പെയർ പാർട്ടുകൾ ലഭിക്കാത്തതും സ്ഥിതി ഗുരുതരമാക്കുന്നു. വിമാനത്തിന്റെ സർവീസുകൾ നിർത്തിവയ്ക്കേണ്ടി വരുന്നതിൽ തങ്ങൾ സന്തുഷ്ടരല്ലെന്ന് ഇൻഡിഗോ പ്രസിഡന്റ് അദിത്യ ഘോഷ് പറയുന്നു.

Post A Comment: