കാറോ, എസിയോ, റഫ്രിജറേറ്ററോ വീട്ടിലുണ്ടെങ്കില്‍ സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍നിന്ന് പുറത്താകുമെന്ന് സൂചന.

ദില്ലി: കാറോ, എസിയോ, റഫ്രിജറേറ്ററോ വീട്ടിലുണ്ടെങ്കില്‍ സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍നിന്ന് പുറത്താകുമെന്ന് സൂചന.

സര്‍ക്കാരിന്റെ സോഷ്യല്‍ വെല്‍ഫെയര്‍ സ്കീമുകളില്‍ ഉള്‍പ്പെടുത്തേണ്ടവരെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച ബിബേക് ഡിബ്രോയ് സമിതിയുടേതാണ് ശുപാര്‍ശ.
നഗര പ്രദേശങ്ങളിലുള്ളവര്‍ക്ക് കാറോ ഇരുചക്രവാഹനമോ വാഷിങ് മെഷീനോ റഫ്രിജറേറ്ററോ എസിയോ ഉണ്ടെങ്കില്‍ പദ്ധതിയില്‍നിന്ന് താനെ പുറത്താകു
മെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഭവന രഹിതര്‍, താല്‍ക്കാലികമായി കെട്ടിയ വീട്ടില്‍ താമസിക്കുന്നവര്‍, തൊഴില്‍ രഹിതരായവര്‍ എന്നിവര്‍ പദ്ധതിയില്‍ ഉള്‍പ്പെടും. 
കൃത്യമായ മാനദണ്ഡമനുസരിച്ചാകും മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയെന്നും ഇതിനായി പൂജ്യം മുതല്‍ 12 വരെ സ്കോര്‍ രേഖപ്പെടുത്തുമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 


Post A Comment: