ബംഗ്ലാദേശില്‍ സയാമീസ് ഇരട്ടകളെ പത്താംമാസം വിജയകരമായി വേര്‍പെടുത്തി. ധാക്ക മെഡിക്കല്‍ കോളജില്‍ ഒരു സംഘം വിദഗ്ധഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന ശസ്തക്രിയയിലാണ് ശരീരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്ന തോഫ
ധാക്ക: ബംഗ്ലാദേശില്‍ സയാമീസ് ഇരട്ടകളെ പത്താംമാസം വിജയകരമായി വേര്‍പെടുത്തി. ധാക്ക മെഡിക്കല്‍ കോളജില്‍ ഒരു സംഘം വിദഗ്ധഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന ശസ്തക്രിയയിലാണ് ശരീരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്ന തോഫ, തഹൂറ എന്നീ കുട്ടികള്‍ സാധാരണ ജീവിതത്തിലേക്ക് എത്തിയത്.
സങ്കീര്‍ണമായ ശസ്ത്രക്രിയയായിരുന്നെങ്കിലും കുട്ടികള്‍ ഇപ്പോള്‍ അതിവേഗം സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശരീര അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനുവേണ്ടി വിവിധ ഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് ഇനിയും ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രാജ്യതലസ്ഥാനമായ ധാക്കയില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെയുള്ള ഗായിബന്ധ ജില്ലയിലെ കര്‍ഷക ദമ്പതികളുടെ കുഞ്ഞുങ്ങളാണ് തോഫയും തഹൂറയും. ഒരു മാസം മുന്‍പാണ് വേര്‍പെടുത്താനുള്ള സാധ്യത തേടി കുട്ടികളെ മാതാപിതാക്കള്‍ ധാക്ക മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നത്
ബംഗ്ലാദേശില്‍ ആദ്യമായാണ് സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തുന്നത്. നേരത്തെ രാജ്യത്ത് ജനിച്ച സയാമീസ് ഇരട്ടകള്‍, പിറന്ന് അധികകാലം കഴിയുന്നതിന് മുന്‍പ് മരണത്തിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞവര്‍ഷം ധാക്ക മെഡിക്കല്‍ കോളജില്‍ ഇത്തരത്തില്‍ കഴുത്ത് മുതല്‍ അടിവയറ് വരെ ഒന്നായ വിധത്തില്‍ പിറന്ന സയാമീസ് ആണ്‍കുട്ടികളെ വേര്‍പെടുത്താനുള്ള ഒരുക്കം നടത്തുന്നതിനിടെ കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു

Post A Comment: