മേയ് മാസം കണ്ണൂരില്‍ മരിച്ച ഐ.ടി.ഐ.വിദ്യാര്‍ഥി സാവന്തിന്റെ മരണം ബ്ലൂവെയ്ല്‍ ഗെയിമിന് വഴിയെന്നാണ് കരുതുന്നത് മരിച്ച സാവന്തിന്റെ അമ്മയാണ് ഇത് സംബന്ധിച്ചുള്ള വിവരം പുറത്തു വിട്ടത്മേയ് മാസം കണ്ണൂരില്‍ മരിച്ച ഐ.ടി.ഐ.വിദ്യാര്‍ഥി സാവന്തിന്റെ മരണം ബ്ലൂവെയ്ല്‍ ഗെയിമിന് വഴിയെന്നാണ് കരുതുന്നത് മരിച്ച സാവന്തിന്റെ അമ്മയാണ് ഇത് സംബന്ധിച്ചുള്ള വിവരം പുറത്തു വിട്ടത്
കൈയിലും നെഞ്ചിലും മുറിവുണ്ടാക്കി അക്ഷരങ്ങള്‍ കോറിയിട്ട ചിത്രങ്ങള്‍ സാവന്തിന്റെ കുടുംബം കൈമാറി.
രാത്രി മുഴുവന്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന സാവന്തിന്റെ ഉറക്കവും ആഹാരവും പുലര്‍ച്ചെയായിരുന്നു. രാത്രി ഒറ്റയ്ക്ക് പുറത്തുപോയാല്‍ പുലര്‍ച്ചെയാണ് മടങ്ങി വന്നിരുന്നത്. ഏകമകന്റെ അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് പലതവണ കൗണ്‍സിലിങ്ങിന് വിധേയനാക്കിയെന്ന് സാവന്തിന്റെ മാതാപിതാക്കള്‍ പറഞ്ഞു. ഇന്നലെ പേയാട് സ്വദേശി മനോജിന്റെ മരണത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നാണ് സാവന്തിന്റെ കുടുംബാംഗങ്ങള്‍ അവരുടെ അനുഭവം വിളിച്ചറിയിച്ചത്.

Post A Comment: