പാകിസ്​താന്‍ മുന്‍ പ്രധാനമന്ത്രി നവാസ്​ ശെരീഫി​​ന്‍റെ വാഹനവ്യൂഹമിടിച്ച്‌​ 13 കാരന്‍ മരിച്ചു.



ഇസ്​ലമാബാദ്​: പാകിസ്​താന്‍ മുന്‍ പ്രധാനമന്ത്രി നവാസ്​ ശെരീഫി​​ന്‍റെ വാഹനവ്യൂഹമിടിച്ച്‌​ 13 കാരന്‍ മരിച്ചു. സുപ്രീംകോടതി അയോഗ്യനാക്കിയതിനെതിരെ നവാസ്​ ശരീഫ്​ നയിക്കുന്ന റാലിക്കിടെയാണ്​ വാഹനാപകടമുണ്ടായത്​. ഇസ്​ലമാബാദില്‍ നിന്നും ലഹോറിലേക്കാണ്​ റാലി നടത്തിയത്​. ഗുജറാവാലയില്‍ റാലി കാണാനെത്തിയ വിദ്യാര്‍ഥിയാണ്​ വാഹനാപകടത്തില്‍ മരിച്ചത്​. റാലിക്ക്​ കടന്നുപോകാനുള്ള ഡിവൈഡര്‍ മറികടക്കുന്നതിനിടെ കുട്ടിയെ വാഹനവ്യൂഹത്തിലെ കാര്‍ ഇടിക്കുകയായിരുന്നു.
ഗുജ്​റാത്തിലെ റാലിക്ക്​ ശേഷം നവാസ്​ ശരീഫ്​ മരിച്ച കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. ജനാധിപത്യത്തിന്​ വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ ആദ്യ രക്തസാക്ഷിയാണ്​ മരിച്ച 13 കാരനെന്ന്​ റെയില്‍വേ മന്ത്രി ഖ്വാജ സാദ്​ റഫീഖ്​ പ്രതികരിച്ചു. 


Post A Comment: