ഓക്‌സിജന്‍ ക്ഷാമമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും ഇതിനുത്തരവാദികളായ മന്ത്രിമാര്‍ക്കും ഉനദ്യാഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ നിന്ന് മരിച്ച കുട്ടിയുടെ പിതാവ് രാജ്ഭര്‍ ആണ്  സംസ്ഥാന ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അശുതോഷ് ടണ്‍ഡന്‍, ആരോഗ്യ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രശാന്ത് ത്രിവേദി എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഓക്‌സിജന്‍ ക്ഷാമമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും ഇതിനുത്തരവാദികളായ മന്ത്രിമാര്‍ക്കും ഉനദ്യാഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
ആഗസ്റ്റ് 10നാണ് ബീഹാറിലെ ഗോപാല്‍ ഗഞ്ചില്‍ നിന്നുള്ള രാജ്ഭര്‍ കുഞ്ഞിനെ ചികിത്‌സക്കായി ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്.
മരണശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. ആഗസ്റ്റ് 14നു നല്‍കിയ പരാതി പരാതിയില്‍ ഇതുവരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Post A Comment: