വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകുയം, പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുകുയും ചെയ്തുവെന്നാണ് പരാതി.കുന്നംകുളം.വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈഗീകമായി പീഡിപ്പിക്കുകയും പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുകുയും ചെയ്ത കേസില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ വെള്ളാട്ട് മേട്ടക്കല്‍ വീട്ടില്‍ ഗോവിന്ദന്റെ മകന്‍ ബൈജു 32 വാണ് പിടിയിലായത്.
കുന്നംകുളം റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്ന ബൈജു ഇവിടെത്തെ ജീവനക്കാരിയായ പെരുമ്പിലാവ് സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലാവുകയും, ഈ ബന്ധം മറ്റുള്ളവര്‍ അറിയാതാരിക്കാന്‍ യുവതിയെകൊണ്ട് ജോലി രാജിവെപ്പിക്കുകുയം ചെയ്തു. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതി ഭര്‍ത്താവുമായി പിണങ്ങി കുടംബകോടതിയില്‍ കേസ് നടത്തി വരികയായിരുന്നു. ബൈജു വിവാഹം ചെയ്യാമെന്ന് ഉറപ്പുനല്‍കിയതിനാല്‍ വിവാഹ മോചനത്തിന് ഹരജി നല്‍കുകയും ചെയ്തു. യുവതിയുടെ വീട്ടുകാരുടെ കൂടി അറിവോടെ ഇയാള്‍ പെരുമ്പിലാവുള്ള വീട്ടില്‍ യുവതിക്കൊപ്പം താമസമാക്കുകുയും, യുവതിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും, സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുക്കുകുയും ചെയ്തതായി പരാതിയില്‍ പറയുന്നു. മൂന്നര വര്‍ഷത്തോളം യുവതിയുമായി അടുപ്പത്തില്‍ കഴിഞ്ഞ ഇയാള്‍ പിന്നീട് കണ്ണൂരിലേക്ക് തിരിച്ചുപോവുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. . ഇയാള്‍ തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് യുവതിക്ക് നല്‍കിയ വിലാസത്തില്‍ അന്വേഷിച്ചു പോയെങ്കിലും ബൈജ നല്‍കിയിരുന്ന വിലാസം തെറ്റായിരുന്നു.  തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങള്
 വഴി യുവതി നടത്തിയ അന്വേഷണത്തിലാണ് വിലാസവും മറ്റും തിരിച്ചറിഞ്ഞത്. താന്‍ ചതിക്കപെടുകയായിരുന്നുവെന്ന തിരിച്ചറിഞ്ഞ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 
പ്രതിയെ കഴിഞ്ഞ ദിവസം ചെറുവത്തൂരിലെ ഭാര്യവീട്ടില്‍നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് കോടതിയില്‍ ഹാജരാക്കും.


Post A Comment: