കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ വൈശാഖിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നു
കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ വൈശാഖിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നു. ആലുവ പോലീസ് ക്ലബില്‍ വെച്ചാണ് വൈശാഖിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്.
വൈശാഖ് സംവിധാനം ചെയ്ത സൗണ്ട് തോമ സിനിമയുടെ സെറ്റില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയെന്ന അന്വേഷണസംഘത്തിന്‍റെ കണ്ടെത്തലിനെ തുടര്‍ന്നാണ്‌ അന്വേഷണ സംഘം വൈശാഖിനെ വിളിച്ചുവരുത്തിയത്.
കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ദിലീപിനയച്ച കത്തില്‍ സൗണ്ട് തോമ സിനിമയെക്കുറിച്ചും പരാമര്‍ശമുണ്ട്. അതിനിടെ ദിലീപ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അന്വേഷണം അവസാനിക്കാറായ സാഹചര്യത്തിലാണ് വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്. അഡ്വ. രാമന്‍പിള്ളയാണ് ദിലീപിന് വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്..                   

Post A Comment: