244 വോട്ടുകള്‍ മാത്രമാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് ലഭിച്ചത്.


  

ന്യൂഡഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ വെങ്കയ്യ നായിഡുവിന് വിജയം. 516 വോട്ടുകള്‍ നേടിയാണ് വെങ്കയ്യ നായിഡു ഇന്ത്യയുടെ പതിമൂന്നാം ഉപരാഷ്ട്രപതി ആയി തെരഞ്ഞെടുക്കപ്പെട്ടത്. 244 വോട്ടുകള്‍ മാത്രമാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് ലഭിച്ചത്.  785 എംപിമാരില്‍ 771 പേരാണ് വോട്ട് ചെയ്തത്. 11 വോട്ടുകള്‍ അസാധുവായി.
രാവിലെ 10 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം 5 മണിക്കാണ് അവസാനിച്ചത്. 98.21 ശതമാനം ആണ് വോട്ടിംഗ് ശതമാനം. കേരളത്തി നിന്നുള്ള മുസ്ളിംലീഗ് എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിക്കും പി.വി.അബ്ദു വഹാബിനും വോട്ട് ചെയ്യാനായില്ല. പാര്‍ലമെന്റിലേക്ക് വൈകി എത്തിയതാണ് ഇരുവര്‍ക്കും വിനയായത്. വോട്ടിംഗ് സമയം കഴിഞ്ഞതിനു ശേഷമായിരുന്നു ഇരുവരും പാര്‍ലമെന്റിലെത്തിയത്.
രാവിലെ 10 മുത വൈകിട്ട് അഞ്ചു വരെ ആയിരുന്നു വോട്ട് രേഖപ്പെടുത്താനുള്ള സമയം. വോട്ട് ചെയ്യാനായി മുംബയി നിന്ന് ഡഹിയിലേക്ക് തിരിച്ച ഇരുവരും മൂന്ന് വിമാനങ്ങ മാറിക്കയറിയാണ് പാലമെന്റിലെത്തിയത്. അപ്പോഴേക്കും വോട്ടിംഗ് സമയം അവസാനിച്ചിരുന്നു. അതേസമയം വിമാനം മനപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. എയര്‍ ഇന്ത്യ വിമാനം മനപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്നും പകരം സംവിധാനം ഒരുക്കാന്‍ തയ്യാറായില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.അഞ്ച് മണിക്കൂറാണ് വിമാനത്തിനകത്ത് ഇരുന്നതെന്നും മനപ്പൂര്‍വമായിരുന്നു നടപടിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം ഫലം പുറത്തുവരും

Post A Comment: