വിവാദമായ കശാപ്പ് നിയന്ത്രണ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത് ചട്ടം ലംഘിച്ച്. പാര്‍ലമെന്റിനെ അറിയിക്കാതെയാണ് ഉത്തരവ്
ദില്ലി: വിവാദമായ കശാപ്പ് നിയന്ത്രണ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത് ചട്ടം ലംഘിച്ച്. പാര്‍ലമെന്റിനെ അറിയിക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വിവരാവകാശ പ്രകാരം നല്‍കിയ ഹര്‍ജിയില്‍ ലോക്‌സഭാ സെക്രട്ടറി മറുപടി നല്‍കി.
മെയ് 23നാണ് കേന്ദ്ര സര്‍ക്കാര്‍ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കശാപ്പിനായി കന്നുകാലികളെ വില്‍പ്പനശാലയില്‍ വില്‍ക്കരുതെന്നായിരുന്നു ഉത്തരവ്. കാര്‍ഷികാവശ്യത്തിനു മാത്രമേ കന്നുകാലികളെ വില്‍ക്കാനാവൂ എന്നും ഉത്തരവിലുണ്ടായിരുന്നു.
1960 മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമത്തിലെ സെക്ഷന്‍ 38 എ മാറ്റിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. ഇത് മാറ്റണമെങ്കില്‍ ഇരുസഭകളെയും അറിയിക്കല്‍ നിര്‍ബന്ധമാണ്.
എന്നാല്‍ നിയമത്തെപ്പറ്റി പാര്‍ലമെന്റിന് വിവരമില്ലെന്ന് സെക്രട്ടറി അറിയിച്ചു. ബന്ധപ്പെട്ട മന്ത്രാലയം പാര്‍ലമെന്റില്‍ എത്തിച്ചിട്ടില്ലെന്നും വിവരാവകാശ ഹര്‍ജിക്കു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

Post A Comment: