വന്ധ്യതാ ക്ലിനിക്കില്‍ വാടക അമ്മയാകാന്‍ പരിശോധനയ്ക്കെത്തിയ യുവതിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചു.

മുംബൈ: വന്ധ്യതാ ക്ലിനിക്കില്‍ വാടക അമ്മയാകാന്‍ പരിശോധനയ്ക്കെത്തിയ യുവതിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചു.
മുംബൈ താനെയിലാണു സംഭവം. 30000-40000 രൂപയായിരുന്നു വാടക അമ്മയാകാന്‍ യുവതിക്കു ഡോക്ടര്‍ വാഗ്ദാനം ചെയ്തത്.
തുടര്‍ന്ന് വാടക ഗര്‍ഭധാരണത്തിനു തയ്യാറായി പരിശോധനയ്ക്കായി നൗപാദയിലെ ആശുപത്രിയിലെത്തികയായിരുന്നു 29കാരിയായ യുവതി .
പരിശോധനയ്ക്കിടെ ഡോക്ടര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
വിവരം പുറത്തുപറയാതിരിക്കാന്‍ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഡോക്ടര്‍ പ്രതീക് താംബെയെ പോലീസ് അറസ്റ്റ് ചെയ്തു.

Post A Comment: