അര്‍ഹമായ നീതി ലഭിക്കുന്നതിന് കാലതാമസം ഉണ്ടായതില്‍ പരാതിക്കാരിയോട് ഹൈക്കോടതി ക്ഷമാപണം നടത്തി.
ചെന്നൈ: അര്‍ഹമായ നീതി ലഭിക്കുന്നതിന് കാലതാമസം ഉണ്ടായതില്‍ പരാതിക്കാരിയോട് ഹൈക്കോടതി ക്ഷമാപണം നടത്തി. അപൂര്‍വ്വമായ പ്രവര്‍ത്തിയുമായി മദ്രാസ് ഹൈക്കോടതിയാണ് മാതൃകയായിരിക്കുന്നത്. അര്‍ഹമായ നീതി ലഭിക്കുന്നതിന് ഇത്രയും വര്‍ഷം കാത്തിരിക്കേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നു എന്ന പരാമര്‍ശമാണ് മദ്രാസ് ഹൈക്കോടതി നടത്തിയത്.
1993 മെയ് 18ല്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ലോറി ഡ്രൈവറായിരുന്ന ബക്കീമിയുടെ മകന്‍ ലോകേശ്വറിന്റെ വാഹനം ട്രാന്‍സ്പോര്‍ട്ട് ബസുമായി കൂട്ടിയിടിച്ച്‌ ലോകേശ്വര്‍ തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും ലഭിക്കാനുണ്ടായിരുന്ന 3.4 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട കേസില്‍ വാദം 24 വര്‍ഷം നീണ്ടുപോകുകയായിരുന്നു.
എന്നാല്‍ രൂപ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചു കൊണ്ട് ഇന്‍ഷൂറന്‍സ് കമ്പനി കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് പരാതിക്കാരിയോട് കോടതി ക്ഷമാപണം നടത്തിയത്. നാല് ആഴ്ച്ചകള്‍ക്കകം നഷ്ടപരിഹാര തുക നല്‍കണമെന്നും ഇന്‍ഷൂറന്‍സ് കമ്പനിയെ അറിയിച്ചു.


Post A Comment: