ന​ടി​യെ ആ​ക്ര​മി​ച്ച കേ​സില്‍ അ​റ​സ്റ്റി​ലായ ന​ടന്‍ ദി​ലീ​പി​ന്റെ ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളെയും തുടരും.
കൊച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സില്‍ അ​റ​സ്റ്റി​ലായ ന​ടന്‍ ദി​ലീ​പി​ന്റെ ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളെയും തുടരും. ഇന്ന് ഹര്‍​ജി പരിഗണിച്ചെങ്കിലും പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായിരുന്നില്ല. അതേസമയം,​ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും ഗൂഢാലോചന നടത്തിയതിന് ദൃക്സാക്ഷികളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മുദ്ര വച്ച കവറിലായിരുന്നു പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്. തെളിവ് തുറന്ന കോടതിയില്‍ വെളിപ്പെടുത്തിയാല്‍ കേസിന്റെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ദി​ലീ​പ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മാ​രം​ഗ​ത്തെ പ്ര​മു​ഖ​രും ഉ​ന്നത പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേര്‍​ന്ന് ത​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ചന ന​ട​ത്തി​യെ​ന്നാണ് ദിലീപിന്റെ വാദം. ​ എന്നാല്‍,​ സി​നി​മാ നിര്‍മാ​ണ ​- ​വി​ത​രണ മേ​ഖ​ല​ക​ളില്‍ ദി​ലീ​പി​ന് നിര്‍​ണാ​യക സ്വാ​ധീ​ന​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ സാ​ക്ഷി​ക​ളെ സ്വാ​ധീ​നിച്ചേക്കാമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. 


ഇ​ക്ക​ഴി​ഞ്ഞ 17​ന് ദി​ലീ​പി​ന്റെ ഹര്‍​ജി ഹൈ​ക്കോ​ട​തി​യില്‍ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഡയ​റ​ക്ടര്‍ ജ​ന​റല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്റെ അ​സൗ​ക​ര്യം പ​രി​ഗ​ണി​ച്ച്‌ ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. അ​ഡ്വ. രാ​മന്‍​പി​ള്ള മു​ഖേ​ന​യാ​ണ് ദി​ലീ​പ് ജാ​മ്യാ​പേ​ക്ഷ​യു​മാ​യി വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചത്. നേരത്തെ അ​ങ്ക​മാ​ലി ജു​ഡീ​ഷ്യല്‍ മ​ജി​സ്​ട്രേ​റ്റ് കോ​ട​തി​യും ഹൈ​ക്കോ​ട​തി​യും ദി​ലീ​പി​ന്റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു.

Post A Comment: